2025 ഡിസംബർ 31 ന് മുൻപ് സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2026 സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണ്.

പഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട്, കാട്ടാക്കട എന്നീ താലൂക്കുകളിൽ ഉൾപ്പെടുന്ന മനോഹരമായ ഒരു ഗ്രാമപ്രദേശമാണ് വെള്ളനാട് ഗ്രാമപഞ്ചായത്ത്. പ്രകൃതി രമണീയമായ കുന്നിൻ ചെരുവുകളും പച്ചപ്പു നിറഞ്ഞ കൃഷിയിടങ്ങളും നീരൊഴുക്കുകളും കൊണ്ട് അനുഗ്രഹീതമായ ഈ പ്രദേശം, ജനസൗഹൃദപരമായ ഭരണ നിർവഹണത്തിലൂടെയും സുസ്ഥിര വികസന പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയമാണ്. ഗ്രാമീണ തനിമയും ആധുനിക സൗകര്യങ്ങളും കോർത്തിണക്കി ജനങ്ങളുടെ ക്ഷേമത്തിനും സർവതോന്മുഖമായ പുരോഗതിക്കുമായി വെള്ളനാട് ഗ്രാമപഞ്ചായത്ത് നിരന്തരം പ്രവൃത്തിക്കുന്നു.

ശ്രീ. വെള്ളനാട് ശശി

പ്രസിഡൻ്റ്

ശ്രീമതി. പ്രതീജ എല്‍

വൈസ് പ്രസിഡന്റ്‌ & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീ. ഷൈന്‍ സി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീമതി. ശൈലജ കെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീ. ജ്യോതിരാജന്‍ ഡി റ്റി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ശ്രീമതി. സിന്ധു എൽ

സെക്രട്ടറി , ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

1.     പേര്                                            :     വെള്ളനാട് ഗ്രാമപഞ്ചായത്ത് 2.     വില്ലേജ്                                        :     വെളളനാട്, പെരുംകുളം3.     ബ്ലോക്ക്                                      :     വെള്ളനാട്4.     താലൂക്ക്                                      :    ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വെള്ളനാടിന്‍റെ മുന്‍കാല ചരിത്ര പൈതൃകത്തെക്കുറിച്ച് ലിഖിതങ്ങളായ രേഖകളോ മറ്റ് സൂചനകളോ ലഭ്യമല്ല. കേട്ടുകേഴ്വിയുള്ള കഥകള്‍ മാത്രമാണ് ചരിത്ര പരമായ എന്തെങ്കിലും സൂചനകള്‍ നല്‍കുന്നത്. വെള്ളനാടിന് ഈ പേരുണ്ടായതിനെ കുറിച്ച് വിവിധങ്ങളായ അഭിപ്രായങ്ങളാണ് ഉള്ളത്. വള്ളുവന്‍റെ നാടായത് കൊണ്ടാണ് വെള്ളനാട് എന്ന പേരുണ്ടായത്. എന്നാണ് ഒരു പ്രധാന സങ്കല്പം.

കൂടുതൽ വായിക്കുക