കൊയ്ത്തു മഹോത്സവം ഉദ്ഘാടനം
വെള്ളനാട് ഗ്രാമപഞ്ചായത്തും കൃഷി ഓഫീസും സംയുക്തമായി വെളിയന്നൂർ വാർഡിലെ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വിളയിച്ചെടുത്ത കരനെല്ലിന്റെ കൊയ്ത്ത് മഹോത്സവം മനോഹരമായ ചടങ്ങുകളോടെ നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വെള്ളനാട് ശശി ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
. വൈസ് പ്രസിഡൻറ് ശ്രീമതി പ്രതീജ L, വെളിയന്നൂർ ഗോപകുമാർ, ശ്രീ മോഹനൻ കടുക്കാമൂട്, ശ്രീമതി സിന്ധു, ശ്രീമതി ലതി അജികുമാർ, ശ്രീമതി സുമ സതീശൻ, എന്നിവരോടൊപ്പം
ക്ഷേത്രപ്രസിഡന്റ് മണികണ്ഡൻ നായർ മറ്റ് ക്ഷേത്ര ഭാരവാഹികൾ ക്ഷേത്ര മേൽശാന്തി തുടങ്ങി വെള്ളനാട് രവിന്ദ്രൻ നായർ എന്നിവർ സന്നിഹിതരായിരുന്നു .
നാടിന്റെ കാർഷിക സംസ്കാരവും കൂട്ടായ്മയും വിളിച്ചോതുന്നതായിരുന്നു ഈ കൊയ്ത്തുത്സവം.