ഓണം വിപണനമേള ഉദ്ഘാടനം
വെള്ളനാട് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "ഓണം വിപണനമേള" ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വെള്ളനാട് ശശി ഉദ്ഘാടനം ചെയ്തു.
സി.ഡി.എസ്. ചെയർപേഴ്‌സൺ ശ്രീമതി എസ്.ബി. മെർലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ശ്രീമതി ഷൈലജ മോഹൻ ആദ്യ ഓണക്കിറ്റ് ഏറ്റുവാങ്ങി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എൽ. പ്രതീജ, പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി ജി.എസ്. സിന്ധു, ശ്രീമതി കൃഷ്ണപ്രിയ, ശ്രീമതി ഗിരിജ, ശ്രീമതി ശശികല, ശ്രീമതി സുമ സതീശൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീ. പി. രഘു, സി.ഡി.എസ്. വൈസ് ചെയർപേഴ്‌സൺ ശ്രീമതി ഷീലകുമാരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.