2025 ഡിസംബർ 31 ന് മുൻപ് സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2026 സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണ്.
ലോക പരിസ്ഥിതി ദിന ആഘോഷം

ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി വെള്ളനാട് ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു.വെള്ളനാട് ഗവൺമെൻറ് എൽ.പി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. വെള്ളനാട് ശശി വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനകർമ്മം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി. പ്രതീജ എൽ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷൈൻ സി. ചടങ്ങിൽ പരിസ്ഥിതി ദിന സന്ദേശം നൽകി.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ഷൈലജ കെ. പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ ശ്രീ. എം.വി. രഞ്ജിത്ത്, കുടുംബശ്രീ ചെയർപേഴ്സൺ ശ്രീമതി. മെർലിൻ എസ്.ബി. എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.പഞ്ചായത്ത് സെക്രട്ടറി ശ്രീ. രഘു പി. സ്വാഗതമാശംസിച്ച ചടങ്ങിന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ജ്യോതിരാജ് ഡി.റ്റി. നന്ദി പ്രകാശിപ്പിച്ചു. ജനപ്രതിനിധികളും ഹരിതകർമ്മ സേന അംഗങ്ങളും സ്കൂൾ അധികൃതരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

ലോക പരിസ്ഥിതി ദിനം