2025 ഡിസംബർ 31 ന് മുൻപ് സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2026 സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണ്.
തൂഫാന്‍ 2.0 പഞ്ചായത്ത് തല ഉദ്ഘാടനം

കേരള പോലീസ് വകുപ്പിന്റെയും വെള്ളനാട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗ്രാമപ്രദേശങ്ങളെ ലഹരിമുക്തമാക്കുന്നതിനായി നടപ്പിലാക്കുന്ന 'തൂഫാൻ 2.0' പദ്ധതിയുടെ പഞ്ചായത്തുതല പ്രവർത്തനങ്ങൾക്ക് ആവേശകരമായ തുടക്കം.
പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വെള്ളനാട് ശശി പതാക ഉയർത്തി തൂഫാൻ 2.0 ഗ്രാമപഞ്ചായത്ത് തല പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജ്യോതിരാജൻ ഡി.ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആര്യനാട് സബ് ഇൻസ്പെക്ടർ പങ്കെടുത്തു.
തൂഫാൻ വാരിയേഴ്സിനുള്ള പ്രത്യേക ബാഡ്ജ് വിതരണവും, ലഹരിവിരുദ്ധ പോരാട്ടത്തിന്റെ അടയാളമായ തൂഫാൻ വാരിയേഴ്സിന്റെ പ്രത്യേക പതാക ഉയർത്തലും ചടങ്ങിന്റെ ഭാഗമായി നടന്നു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷൈലജ കെ. ചടങ്ങിൽ പങ്കെടുത്തവർക്ക് ലഹരിവിരുദ്ധ തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജനപ്രതിനിധികൾ, പഞ്ചായത്ത് ജീവനക്കാർ, ഹരിതകർമ്മസേന അംഗങ്ങൾ, നാടിന്റെ നന്മയ്ക്കായി അണിനിരന്ന നാട്ടുകാർ എന്നിവരുടെ വലിയ ജനപങ്കാളിത്തമാണ് ഈ ലഹരിവിരുദ്ധ പോരാട്ടത്തിന് മാറ്റുകൂട്ടിയത്.
നമ്മുടെ ഗ്രാമത്തെയും വരുംതലമുറയെയും ലഹരി എന്ന വിപത്തിൽ നിന്ന് സംരക്ഷിക്കാനുള്ള ഈ വലിയ കാമ്പയിനിൽ ഏവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

പതാക ഉയര്‍ത്തല്‍